ബസ് തിരികെകിട്ടണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കും: റോബിന്‍ ബസ് ഉടമ
ബസ് തിരികെകിട്ടണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കും: റോബിന്‍ ബസ് ഉടമ
Monday, November 20, 2023 7:08 AM IST
വെബ് ഡെസ്ക്
പത്തനംതിട്ട: പിടിച്ചെടുത്ത ബസ് തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിപുരം ആര്‍ടി ഓഫീസിലെത്തി കത്ത് നല്‍കുമെന്ന് റോബിന്‍ ബസ് ഉടമ ഗിരീഷ്.

ഓഫീസ് അവധിയാണെന്നും മോട്ടോര്‍ വെഹിക്കിള്‍ ഡയറക്ടര്‍ വന്ന ശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂ എന്ന് തമിഴ്‌നാട് ആര്‍ടിഒ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ അറിയിപ്പിന് പിന്നാലെയാണ് കത്ത് നല്‍കാനുളള തീരുമാനം.

ബസിലെ യാത്രക്കാരെ ശനിയാഴ്ച രാത്രിയോടെ നാട്ടിലേക്ക് എത്തിച്ചിരുന്നു. ചൊവ്വാഴ്ചയാണ് റോബിന്‍ ബസ് പെര്‍മിറ്റ് സംബന്ധിച്ച് വിധി വരുന്നത്. ഈ സമയത്ത് കേരള സര്‍ക്കാര്‍ ഒത്താശയോടെ നടത്തുന്ന നാടകമാണിതെന്ന് ഗിരീഷ് ചൂണ്ടിക്കാട്ടി.


റോബിന്‍ ബസിന് ഞായറാഴ്ചയും കേരള മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടിരുന്നു. പെര്‍മിറ്റ് ലംഘനം ചൂണ്ടികാട്ടി 7500 രൂപയാണ് പിഴ ഈടാക്കിയത്.

അതേസമയം, ശനിയാഴ്ച കോയമ്പത്തൂരിലേക്കുള്ള സര്‍വീസ് തുടങ്ങിയശേഷം നാലു തവണയാണ് എംവിഡി ബസ് തടഞ്ഞത്. കേരളത്തില്‍ 37,000 രൂപയും തമിഴ്‌നാട്ടില്‍ 70,410 രൂപയും പിഴ ഈടാക്കിയിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<