വാൽപ്പാറയിൽ റേഡിയോ കോളർ ധരിച്ച കാട്ടാന ചരിഞ്ഞനിലയിൽ
Monday, November 20, 2023 10:48 AM IST
തൃശൂർ: വാൽപ്പാറയിൽ റേഡിയോ കോളർ ധരിപ്പിച്ച കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. കാടിനുള്ളിൽ പുലർച്ചെയാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
റേഡിയോ കോളർ ഘടിപ്പിച്ച മോഴയാനയെ കഴിഞ്ഞ ജൂലൈയിലാണ് പൊള്ളാച്ചിക്കു സമീപമുള്ള ഗ്രാമത്തിൽ നിന്ന് വാൽപ്പാറയിലേക്ക് കയറ്റിവിട്ടത്. കുത്തനെയുള്ള പാറക്കെട്ടിൽ നിന്ന് തെന്നിവീണ് ആനയ്ക്ക് മാരകമായി പരിക്കേറ്റതാണ് മരണകാരണമെന്നാണ് വനംവകുപ്പിന്റെ നിഗമനം.
തമിഴ്നാട് വനംവകുപ്പ് അധികൃതർ ആനയുടെ ജഡം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയ ശേഷം മേൽനടപടികൾ സ്വീകരിച്ചു.