മലയ്ക്കുപോകാൻ മാലയിടാനെത്തിയ കുട്ടി കുളത്തിൽ വീണു മരിച്ചു
Monday, November 20, 2023 12:20 PM IST
തൃശൂർ: ശബരിമല തീർഥാടനത്തിന് പോകാനായി മാലയിടാനെത്തിയ അഞ്ചാം ക്ലാസുകാരൻ കുളത്തിൽ വീണ് മരിച്ചു. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി വടുക്കുംചേരി ഷിജുവിന്റെ മകൻ ശ്രുദ കീർത്ത് ആണ് മരിച്ചത്.
രാവിലെ ആറോടെ എസ്എൻപുരം ശ്രീകൃഷ്ണ ക്ഷേത്രക്കുളത്തിലാണ് സംഭവം. അച്ഛനോടൊപ്പമാണ് ശുദ്ര കീർത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയത്. അച്ഛൻ കുളിച്ചുകൊണ്ടിരിക്കെ കുട്ടി കുളത്തിലേക്ക് വീഴുകയായിരുന്നു.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മതിലകം കളരിപ്പറന്പ് സ്കൂളിലെ വിദ്യാർഥിയാണ്.