സ്കൂൾ ബാഗിനെ ചൊല്ലി തർക്കം; കെഎസ്ആർടിസി കണ്ടക്ടർ വിദ്യാർഥിയെ ആക്രമിച്ചു
Monday, November 20, 2023 4:57 PM IST
പെരുന്പാവൂർ: കെഎസ്ആർടിസി കണ്ടക്ടറുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർഥിക്ക് പരിക്ക്. പാറപ്പുറം സ്വദേശി മുഹമ്മദ് അൽസാബിത്തിനാണ് പരിക്കേറ്റത്. സ്കൂൾ ബാഗ് വയ്ക്കുന്നതിലെ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
കണ്ടക്ടർ പേന ഉപയോഗിച്ച് വിദ്യാർഥിയുടെ കണ്ണിനും പുരികത്തിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ ബസ് കണ്ടക്ടറായ കീഴില്ലം സ്വദേശി വിമലിനെതിരെ പോലീസ് കേസെടുത്തു.
കണ്ണിനു മുറിവേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്.