തെലുങ്കാനയിൽ നിർമാണത്തിലിരുന്ന സ്റ്റേഡിയം തകർന്നു; മൂന്ന് മരണം
Monday, November 20, 2023 5:41 PM IST
ഹൈദരാബാദ്: തെലുങ്കാനയിൽ നിർമാണത്തിലിരുന്ന ഇൻഡോർ സ്റ്റേഡിയം തകർന്ന് മൂന്ന് പേർ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
തെലുങ്കാനയിലെ മോയിനാബാദിൽ ആണ് സംഭവം. നിർമാണത്തിൽ ഇരുന്ന സ്റ്റേഡിയത്തിന്റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. തൊഴിലാളികളാണ് മരിച്ചത്.