കെഎസ്ആര്‍ടിസിയുടെ "റോബിൻ ബദൽ' സർവീസ് ഹിറ്റ്
Monday, November 20, 2023 6:11 PM IST
പത്തനംതിട്ട: റോബിന് ബസിനു ബദലായി ഞായറാഴ്ച മുതല്‍ കെഎസ്ആര്‍ടിസി പത്തനംതിട്ടയില്‍നിന്ന് ആരംഭിച്ച കോയമ്പത്തൂര്‍ ലോ ഫ്ലോര്‍ സർവീസിന് ആദ്യദിനം മികച്ച പ്രതികരണം. 25,000 രൂപയുടെ കളക്ഷൻ ആദ്യദിനം തന്നെ ലഭിച്ചുവെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
പുലർച്ചെ 4.30-നാണ് ബസ് കോയമ്പത്തൂരിലേക്ക് സർവീസ് തുടങ്ങിയത്. കോയമ്പത്തൂർ വരെ 8,000 രൂപ മാത്രമാണ് കളക്ഷൻ ലഭിച്ചതെങ്കിലും മടക്കയാത്രയിൽ 17,000 രൂപ ലഭിച്ചത് നേട്ടമായി.
ഇന്ന് പുലർച്ചെ പുറപ്പെട്ട സർവീസിൽ നാല് സീറ്റുകൾ ഒഴികെ ബാക്കിയെല്ലാം നേരത്തെ തന്നെ ബുക്കിംഗ് ലഭിച്ചത് അധികൃതരുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.