ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; കുട്ടി ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്ക്
Tuesday, November 21, 2023 9:14 AM IST
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു കുട്ടി ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. ആന്ധ്രപ്രദേശില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ളാഹയ്ക്കും പതുക്കടയ്ക്കുമിടയിലാണ് അപകടം.
ചൊവ്വാഴ്ച പുലര്‍ച്ചെ 5.30നാണ് സംഭവം. ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ശബരിമലയില്‍ നിന്നും തിരികെ അയ്യപ്പ ഭക്തരുമായി പോകുമ്പോഴായിരുന്നു അപകടം. ബസില്‍ 34 പേരാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞദിവസം ശബരിമലയിലേക്കുള്ള സ്വാമി അയ്യപ്പന് റോഡില്‍ ശര്‍ക്കരുമായി പോവുകയായിരുന്ന ട്രാക്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.