യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചപ്പോള്‍ പോലീസ് നോക്കിനിന്നു: കണ്ണൂര്‍ ഡിസിഡി പ്രസിഡന്റ്
Tuesday, November 21, 2023 10:54 AM IST
കണ്ണൂര്‍: സിപിഎമ്മുകാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചപ്പോള്‍ പോലീസ് നോക്കി നിന്നെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് അഡ്വ.മാര്ട്ടിന് ജോര്‍ജ്. പോലീസ് വയര്‍ലെസ് വച്ച് കുത്തിയതാണ് ഒരു പ്രവര്‍ത്തകന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കാന്‍ കാരണമെന്നും അദ്ദേഹം ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസുകാരെ കുത്താനാണോ പോലീസിന് വയര്‍ലെസ് കൊടുത്തിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഭീകരമായ ആക്രമണമാണ് നടന്നത്. പോലീസ് സ്റ്റേഷന്റെ ഗേറ്റ് ഡിവൈഎഫ്ഐക്കാര്‍ക്ക് തുറന്ന് കൊടുത്തു.
സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മാര്ട്ടിന് വ്യക്തമാക്കി.