തൃശൂരിലെ സ്കൂളില്‍ വെടിവയ്പ്പ്; പൂര്‍വ വിദ്യാര്‍ഥി കസ്റ്റഡിയില്‍
Tuesday, November 21, 2023 12:26 PM IST
തൃശൂര്‍: തൃശൂരിലെ സ്കൂളില്‍ വെടിവയ്പ്പ്. നഗരമധ്യത്തിലുള്ള വിവേകോദയം സ്കൂളിലാണ് സംഭവം. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് കയറി വന്ന യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
കസേര വലിച്ച് ഓഫീസ് മുറിയില്‍ ഇരുന്ന ഇയാള്‍ അധ്യാപകരെ ഭീഷണിപ്പെടുത്തിയ ശേഷം ക്ലാസ് മുറിയിലെത്തി മുകളിലേയ്ക്ക് വെടിവയ്ക്കുകയായിരുന്നു. മൂന്ന് തവണ വെടിവച്ചെന്നാണ് വിവരം.
സംഭവത്തിന് പിന്നാലെ രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ മുളയം സ്വദേശി ജഗനെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ഇയാള്‍ ലഹരിയ്ക്ക് അടിമയാണെന്നാണ് വിവരം. ഇയാള്‍ സ്കൂളിലെ മറ്റൊരു വിദ്യാര്‍ഥിയെ തേടിയെത്തിയതാണെന്നും സൂചനയുണ്ട്.