നവകേരള സദസ്; സമ്പന്നരെ മാത്രം പങ്കെടുപ്പിക്കുന്ന പരിപാടി: കെ.മുരളീധരന്
Tuesday, November 21, 2023 3:03 PM IST
കൊച്ചി: നവകേരള സദസ് സമ്പന്നരെ മാത്രം പങ്കെടുപ്പിക്കുന്ന പരിപാടിയാണെന്ന് കെ. മുരളീധരന് എംപി. പാവങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ട സദസാണ്. എന്‍ഡോസള്‍ഫാന്‍ ഇരകളെ പോലും നവകേരള സദസില്‍ മുഖ്യമ്രന്തി ക്ഷണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ശുചിമുറിയില്‍ നിന്ന് വരുന്നതിനേക്കാള്‍ നാറ്റമാണ് പിണറായിയുടെ പ്രസംഗത്തിന്. മുഖ്യമന്ത്രിയും മന്ത്രിമാരും കരിവന്നൂരില്‍ ഭിക്ഷാടന സദസ് നടത്തണമെന്നും അദ്ദേഹം പരിഹസിച്ചു.
സാധാരണക്കാരുടെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ നവകേരള സദസിന് കഴിഞ്ഞിട്ടില്ല. ജനങ്ങള്‍ ഈ സദസ് തള്ളിക്കളഞ്ഞു. ഇതൊരു ആര്‍ഭാട യാത്രയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഏത് സര്‍ക്കാർ വരുമ്പോഴും അവരെ മണിയടിക്കുന്ന ചില ആളുകളെ വിളിച്ചുവരുത്തി പൗരപ്രമുഖര്‍ എന്ന പേരില്‍ ഭക്ഷണം നല്‍കുകയാണ്. അവര്‍ ചോദിക്കേണ്ട ചോദ്യം നേരത്തെ പറഞ്ഞുകൊടുക്കും. അതിനുത്തരം നല്കി നാട്ടുകാരെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസിനായി പണം നല്കുന്ന ഒരു പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസിനകത്ത് ഉണ്ടാകില്ല. പരിപാടിയില്‍ പങ്കെടുക്കുന്ന ഏത് കോണ്‍ഗ്രസുകാരനായാലും പിന്നീട് ഈ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും മുരളീധരന് പറഞ്ഞു.
ഇനി തങ്ങളുടെ കുട്ടികളെ തല്ലിയാല്‍ നിയമം കൈയില്‍ എടുക്കേണ്ടിവരുമെന്നും മുരളീധരന് ഓര്‍മിപ്പിച്ചു.
നവകേരള സദസില്‍ ഡിവൈഎഫ്ഐയ്ക്ക് എന്താ കാര്യം. മുഖ്യമന്ത്രിക്ക് സ്വന്തം പോലീസില്‍ വിശ്വാസം ഇല്ലെ എന്നും മുരളീധരന് പരിഹസിച്ചു. ഇങ്ങനെയൊരു ഏക സുല്‍ത്താന്‍ ഭരണം കേരളത്തില്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.