ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറില്‍ തട്ടി; സ്ത്രീകള്‍ കെഎസ്ആര്‍ടിസിയുടെ ഹെഡ്ലൈറ്റ് അടിച്ച് തകര്‍ത്തു
Tuesday, November 21, 2023 3:27 PM IST
കോട്ടയം: കോടിമതയില്‍ കാറിലെത്തിയ സ്ത്രീകള്‍ കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ച് തകര്‍ത്തു. ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ഇവരുടെ കാറില്‍ തട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം.
തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേയ്ക്ക് പോവുകയായിരുന്ന ബസിന് നേരേയാണ് ഉച്ചയ്ക്ക് രണ്ടോടെ അതിക്രമം ഉണ്ടായത്. കാറിന്റെ മിററില്‍ തട്ടിയതോടെ ബസ് റോഡരികിലേക്ക് മാറ്റി നിര്‍ത്തിയിരുന്നു.
ഇതിന് തൊട്ടുപിന്നാലെയാണ് കാറില്‍ സഞ്ചരിച്ചിരുന്ന സ്ത്രീകള്‍ ജാക്കി ലിവറുമായി വന്ന് ഹെഡ്ലൈറ്റ് അടിച്ച് തകര്‍ത്തത്. അക്രമം നടത്തിയവരെ പോലീസ് തിരിച്ചറിഞ്ഞു. ഇവരോട് സ്റ്റേഷനിലെത്താന്‍ നിര്‍ദേശം നല്‍കിയതായി ചിങ്ങവനം പോലീസ് അറിയിച്ചു.