നാഷണൽ ഹെറാൾഡ് കേസ്; 752 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
Tuesday, November 21, 2023 7:49 PM IST
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ 751.9 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുംബൈയിലേയും ഡൽഹിയിലേയും നാഷണൽ ഹെറാൾഡ് ഹൗസുകൾ ലക്നോവിലെ നെഹ്റു ഭവൻ എന്നിവയാണ് കണ്ടുകെട്ടിയത്. ഇവയുടെ മൂല്യം ഏകദേശം 752 കോടി വരുമെന്നാണ് റിപ്പോർട്ട്.
നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട് നടത്തിയ കള്ളപ്പണം വെളുപ്പിക്കലിലാണ് ഈ നടപടി. നേരത്തെ, കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു.
അതേസമയം, കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുകളോ പണമിടപാടുകളോ ഇല്ലെന്ന് തറപ്പിച്ചു പറയുന്ന കോൺഗ്രസ് നേതൃത്വം, അന്വേഷണ ഏജൻസികളെ രാഷ്ട്രീയ പകപോക്കലിനായി കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി.