യുവതിയെയും മകളെയും ടിടിഇ ട്രെയിനിൽ നിന്നും തള്ളിയിട്ടെന്ന് പരാതി
Tuesday, November 21, 2023 8:08 PM IST
കോഴിക്കോട്: കോച്ച് മാറിക്കയറിയ യുവതിയെയും മകളെയും ടിടിഇ ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് തള്ളിയിട്ടെന്ന് പരാതി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് നേത്രാവതി എക്സ്പ്രസ് പുറപ്പെടുന്നതിനിടെയാണ് സംഭവം.
കണ്ണൂർ സ്വദേശിനിയായ ശരീഫയ്ക്കും മകൾക്കുമാണ് ദുരനുഭവമുണ്ടായത്. ജനറൽ ടിക്കറ്റുമായി എസ്ടു കോച്ചിലാണ് ഇവർ കയറിയത്. തുടർന്ന് ടിടിഇ തള്ളിയിടുകയായിരുന്നുവെന്ന് ശരീഫ ആരോപിച്ചു.
അതേസമയം, ട്രെയിൻ പെട്ടെന്ന് പുറപ്പെട്ടത് കാരണമാണ് റിസർവ്ഡ് കോച്ചിൽ കയറേണ്ടി വന്നതെന്ന് യാത്രക്കാരിയുടെ ഭർത്താവ് പറഞ്ഞു.