കൊ​ച്ചി: കെ​എ​സ്ഇ​ബി മീ​റ്റ​ർ റീ​ഡ​ർ നി​യ​മ​ന​വും പി​എ​സ്‌​സി ലി​സ്റ്റും ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. അ​യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് റാ​ങ്ക് ലി​സ്റ്റ് ദു​ർ​ബ​ല​പ്പെ​ടു​ത്തി​യെ​ന്നും യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച് നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.

ഇ​തോ​ടെ പി​എ​സ്‌​സി​യി​ലൂ​ടെ നി​യ​മ​നം നേ​ടി​യ 100 ല​ധി​കം പേ​ർ അ​യോ​ഗ്യ​രാ​വും. ജ​സ്റ്റീ​സ് അ​മി​ത് റാ​വ​ൽ, ജ​സ്റ്റീ​സ് സി.​എ​സ്. സു​ധ ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

യോ​ഗ്യ​ത​യു​ണ്ടാ​യി​ട്ടും നി​യ​മ​ന​ത്തി​ൽ പ​രി​ഗ​ണി​ക്കാ​ത്തി​നെ​തി​രെ തൃ​ശൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ന​യിം കൊ​ല്ലം സ്വ​ദേ​ശി നി​സാ​മു​ദ്ദീ​ൻ എ​ന്നി​വ​രാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.