മ​ല​പ്പു​റം: തി​രൂ​ര്‍ ന​ഗ​ര​സ​ഭ​യി​ൽ പു​ലി​യി​റ​ങ്ങി​യെ​ന്ന അ​ഭ്യൂ​ഹ​ത്തെ​ത്തു​ട​ർ​ന്ന് തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി. ചൊവ്വാഴ്ച രാ​വി​ലെ 11.30ന് ​തു​മ​ര​ക്കാ​വ് പാ​ട​ത്തി​ന​ടു​ത്ത പു​ത്തൂ​ര്‍ മ​ന​യ്ക്ക് മു​മ്പി​ലു​ള്ള റോ​ഡി​ലൂ​ടെ ഓ​ട്ടോ ഓ​ടി​ച്ച് വ​ന്ന മു​ഹ​മ്മ​ദ് അ​നീ​സാ​ണ് പു​ലി​യെ ക​ണ്ട​താ​യി പ​റ​ഞ്ഞ​ത്.

താ​നാ​ളൂ​ര്‍ മൂ​ന്നാം​മൂ​ല​യി​ലേ​ക്ക് ഓ​ട്ടോ​യി​ല്‍ പോ​കു​ന്ന​തി​നി​ടെ പു​ലി നാ​യ​യെ ക​ടി​ച്ചു കൊ​ണ്ട് കാ​ട്ടി​ലേ​ക്ക് ഓ​ടു​ന്ന​ത് ക​ണ്ടു​വെ​ന്നാ​ണ് അ​നീ​സ് പ​റ​യു​ന്ന​ത്. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് തി​രൂ​ര്‍ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ രാ​മ​ന്‍​കു​ട്ടി പാ​ങ്ങാ​ട്ട്, കൗ​ണ്‍​സി​ല​ര്‍ പ്ര​സ​ന്ന പ​യ്യാ​പ്പ​ന്ത എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി. ടി​ഡി​ആ​ര്‍​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.