മസ്‌കറ്റ്: ഒമാനില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട . ഏഷ്യന്‍ പൗരന്മാരായ രണ്ട് പ്രവാസികളില്‍ നിന്നും 84 കിലോഗ്രാം ഹാഷിഷും 19 കിലോഗ്രാം ക്രിസ്റ്റല്‍ മെത്തും പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

വടക്കന്‍ ബാത്തിനാ ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് എതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തിയായെന്ന് റോയല്‍ ഒമാന്‍ പോലീസിന്‍റെ വാര്‍ത്താകുറിപ്പിലുണ്ട്.

ഒമാനിലെ ദോഫാറില്‍ ഏതാനും ദിവസം മുന്‍പ് ഇത്തരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. കേസില്‍ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തത്. ദോഫാര്‍ ഗവര്‍ണറേറ്റ് പോലീസിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.