കൗമാരക്കാരന്റെ കൊലപാതകം; ഒരാൾ അറസ്റ്റിൽ
Wednesday, November 22, 2023 1:38 AM IST
തിരുവനന്തപുരം: തലസ്ഥാനത്ത് പത്തൊന്‍പതുകാരനെ വെട്ടിക്കൊന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരിമഠം കോളനിയിൽ അലിയാര്, അജിത ദമ്പതികളുടെ മകന് അര്‍ഷാദ്(19) കൊല്ലപ്പെട്ട കേസിൽ കരിമഠം കോളനി നിവാസി ധനുഷാണ് അറസ്റ്റിലായത്.
ഇയാളുടെ രണ്ട് സഹോദരങ്ങൾ ഒളിവിലാണെന്നും നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നും ധനുഷിനെ ചോദ്യം ചെയ്തു വരുകയാണെന്നും പോലീസ് പറഞ്ഞു.
ഇന്നലെ വൈകുന്നേരം കോളനിയിലെത്തിയ സംഘം അര്‍ഷാദുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടർന്ന് കൈവശം കരുതിയിരുന്ന ആയുധമെടുത്ത് അര്‍ഷാദിനെ കുത്തുകയായിരുന്നു.ആക്രമണത്തില്‍ അര്‍ഷാദിന്റെ സഹോദരനും സുഹൃത്തിനും പരിക്കേറ്റു.