റി​യോ ഡി ​ജ​നീ​റോ: ഗാ​ല​റി​യി​ൽ ആ​രാ​ധ​ക​ർ ത​മ്മി​ല‌​ടി​ച്ച​തി​നെ തു‌​ട​ർ​ന്ന് ബ്ര​സീ​ൽ - അ​ർ​ജ​ന്‍റീ​ന ലോ​ക​ക​പ്പ് ഫു‌​ട്ബോ​ൾ ‌യോ​ഗ്യ​താ മ​ത്സ​രം വൈ​കി. പു​ല​ർ​ച്ചെ ആ​റി​ന് മാ​റ​ക്കാ​ന സ്റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​രം ആ​രം​ഭി​ക്കു​ന്ന​തി​നു തൊ‌​ട്ടു​മു​ന്പ് ആ​രാ​ധ​ക​ർ ത​മ്മി​ല‌​ടി​ക്കു​ക‌​യാ​യി​രു​ന്നു.

ഇ​തോ‌​ടെ മ​ത്സ​ര​ത്തി​നാ​യി ക്യാ​പ്റ്റ​ൻ ല​യ​ണ​ൽ മെ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രൗ​ണ്ടി​ലി​റ​ങ്ങി​യ താ​ര​ങ്ങ​ൾ തി​രി​കെ ക‌‌​യ​റി​പ്പോ‌​യി.​പോ​ലീ​സ് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​തോ​ടെ 6.30ന് ​മ​ത്സ​രം ആ​രം​ഭി​ച്ചു.