തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം
Wednesday, November 22, 2023 10:34 AM IST
ചെന്നൈ: സേലം സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം. അത്യാഹിതവിഭാഗത്തിലാണ് തീപിടിത്തം. രോഗികളെ ഒഴിപ്പിച്ചതിനാല്‍ ആളപയാമില്ല.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.