സ്വർണവില മാറ്റമില്ലാതെ തുടരുന്നു
Wednesday, November 22, 2023 11:33 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 45,480 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,685 രൂപയുമാണ് ഇന്നത്തെ വിലനിലവാരം. നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസം മാറ്റമില്ലാതെ നിന്ന സ്വർണവില ചൊവ്വാഴ്ച ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് ചൊവ്വാഴ്ച 240 രൂപ കൂടി 45,480 രൂപയിലെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 30 രൂപയുമാണ് വർധിച്ചത്.
അതേസമയം, വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
ആഗോളവിപണിയിലും സ്വർണവില വർധനയിലാണ്. ട്രോയ് ഔൺസിന് 15.69 ഡോളർ വർധിച്ച് 1,996.97 നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.