കരുവന്നൂർ തട്ടിപ്പ്: അരവിന്ദാക്ഷന് 77 ലക്ഷം കൈമാറിയെന്ന് പ്രവാസി വ്യവസായിയുടെ മൊഴി
Wednesday, November 22, 2023 1:33 PM IST
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നിർണായക മൊഴി നല്കി പ്രവാസി വ്യവസായി. സിപിഎം നേതാവ് പി.ആർ. അരവിന്ദാക്ഷന് ഗൾഫിൽ വെച്ച് 77 ലക്ഷം കൈമാറിയെന്നാണ് പ്രവാസി വ്യവസായിയായ ജയരാജൻ ഇഡിക്ക് മൊഴി നൽകിയത്.
കരുവന്നൂർ കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറുമായി ദുബായിൽ എത്തിയപ്പോഴാണ് പണം നൽകിയതെന്നും ജയരാജൻ പറഞ്ഞു. സതീഷ് കുമാറിന്റെ സഹോദരൻ ശ്രീജിത്തിന്റെ അക്കൗണ്ടിലൂടെയാണ് പണം നല്കിയതെന്നും ഈ പണം തിരികെ കിട്ടിയില്ലെന്നും മൊഴിയിൽ പറയുന്നു.
ജയരാജനെ ഇഡി മൊഴിയെടുത്ത ശേഷം വിട്ടയച്ചു.