കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ചു തകർത്ത സംഭവം; യുവതിക്ക് ജാമ്യം
Wednesday, November 22, 2023 5:30 PM IST
കോട്ടയം: കെഎസ്ആർടിസി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ചു തകർത്ത കേസിലെ പ്രതിയായ യുവതിക്ക് ജാമ്യം. പൊൻകുന്നം സ്വദേശിനിയായ സുലു(26)വിനാണ് കോടതി ജാമ്യം അനുവദിച്ചത്. നഷ്ടപരിഹാരമായി 46,0000 രൂപ കെട്ടിവച്ചതിന് ശേഷമാണ് ജാമ്യം അനുവദിച്ചത്.
അതേസമയം, ബസിലെ ജീവനക്കാർക്കെതിരെ സുലുവും പോലീസിൽ പരാതി നൽകി. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചെന്നും മോശമായി പെരുമാറിയെന്നും ആരോപിച്ചാണ് സുലു പരാതി നൽകിയത്.
ചൊവ്വാഴ്ച വൈകിട്ട് കോട്ടയം കോടിമത നാലുവരി പാതയിലായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനു നേരെയാണ് ആക്രമണം നടന്നത്. ബസ് കോട്ടയത്ത് വച്ച് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ റിയര്‍വ്യൂ മിററില്‍ തട്ടുകയായിരുന്നു.