നവകേരള ബസിന് അഭിവാദ്യം നൽകാൻ വിദ്യാർഥികളെ പൊരിവെയിലത്ത് നിർത്തിയെന്ന് പരാതി
Wednesday, November 22, 2023 5:39 PM IST
കണ്ണൂർ: നവകേരള ബസിന് അഭിവാദ്യമർപ്പിക്കാനും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മുദ്രാവാക്യം വിളിക്കാനും സ്കൂൾ കുട്ടികളെ പൊരിവെയിലത്ത് നിർത്തിയെന്ന് പരാതി. തലശേരി ചമ്പാട് എൽപി സ്കൂളിലെ കുട്ടികളെയാണ് വെയിലത്ത് നിര്‍ത്തിയത്.
കുട്ടികളോട് മുദ്രാവാക്യം വിളിക്കാൻ അധ്യാപകർ പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ ബാലാവകാശ കമ്മീഷന് എംഎസ്എഫ് പരാതി നല്‍കിയിട്ടുണ്ട്.
ബാലാവകാശ നിയമങ്ങളെ കാറ്റില്‍ പറത്തിയുള്ള കടുത്ത ബാലാവകാശ ലംഘനമാണിതെന്ന് എംഎസ്എഫ് ആരോപിച്ചു. ഹെഡ്മാസ്റ്റര്‍ക്കും മറ്റ് സ്കൂള്‍ സ്റ്റാഫിനുമെതിരെ നടപടി വേണമെന്ന് ആവശ്യം.