പാലായിൽ തോട്ടിൽ വീണ് സ്കൂൾ കുട്ടിയെ കാണാതായി
Wednesday, November 22, 2023 5:53 PM IST
കോട്ടയം: ഭരണങ്ങാനത്ത് സ്കൂൾ കുട്ടിയെ തോട്ടിൽ വീണ് കാണാതായി. ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകള്‍ മരിയയെ ആണ് കാണാതായത്.
ചിറ്റാനപ്പാറയിലാണ് സംഭവം. പാലാ ഫയര്‍ഫോഴ്സും പോലീസും ഈരാറ്റുപേട്ടയിലെ സന്നദ്ധപ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.
ഇന്ന് വൈകുന്നേരം പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് പെൺകുട്ടി ഇടപ്പാടി അയ്യമ്പാറ കുന്നേമുറി തോട്ടിൽ പെൺകുട്ടി വീണത്. ഇരുട്ട് ആയതിനാൽ രക്ഷാപ്രവർത്തനവും അതീവ ദുഷ്കരമാണ്.