ഹോട്ടലില്‍ ഉറക്കെ സംസാരിച്ചതിനെച്ചൊല്ലി അടിപിടി; 12 പേര് അറസ്റ്റില്‍
Wednesday, November 22, 2023 7:20 PM IST
കൊച്ചി: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ തമ്മിലുണ്ടായ അടിപിടി കേസില്‍ 12 പേര് അറസ്റ്റില്‍. തമ്മനത്തെ ഒരു ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാരായ ശരത്, ധീരജ്, ഷെറീഫ്, ജീവന്, അനസ്, അഭിറാം, അനു, അഭിഷേക്, കതൃക്കടവ് സ്വദേശികളായ അജിത്ത്, അഖില്‍, ഹരി, അജയ് എന്നിവരെയാണ് നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി കതൃക്കടവിലുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഉച്ചത്തില്‍ സംസാരിക്കുകയുണ്ടായി. ഇതിനെ അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു. തുടര്‍ന്ന് ഇവര്‍ ശരത്തിന്റെ സംഘവുമായി അടിപിടിയുണ്ടായി.
അവിടെ നിന്നു പോയ ശരത്തും സംഘവും കുറച്ചു സമയത്തിനുശേഷം തിരിച്ചെത്തി അജിത്തിനെയും കൂട്ടുകാരെയും മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ശരത്തിന്റെ കൂട്ടാളിയായ ശിവന് എന്നൊരാള്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.