ന്യൂ​യോ​ർ​ക്ക്: യു​എ​സ്-​കാ​ന​ഡ അ​തി​ർ​ത്തി​യി​ൽ സ്ഫോ​ട​നം. ന​യാ​ഗ്ര വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​മു​ള്ള റെ​യി​ൻ​ബോ ബ്രി​ഡ്ജി​ൽ വാ​ഹ​നം പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല. കാ​ർ ആ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

റെ​യി​ൻ​ബോ ബ്രി​ഡ്ജ് കാ​ന​ഡ​യ്ക്കും അ​മേ​രി​ക്ക​യ്ക്കും ഇ​ട​യി​ലു​ള്ള ഏ​റ്റ​വും തി​ര​ക്കേ​റി​യ ക്രോ​സിം​ഗു​ക​ളി​ൽ ഒ​ന്നാ​ണ്. 16 വാ​ഹ​ന പാ​ത​ക​ളാ​ണു​ള്ള​ത്, കൂ​ടാ​തെ യു​എ​സ് ക​സ്റ്റം​സ് ആ​ൻ​ഡ് ബോ​ർ​ഡ​ർ പ്രൊ​ട്ട​ക്ഷ​ൻ അ​നു​സ​രി​ച്ച് സാ​ധാ​ര​ണ 24 മ​ണി​ക്കൂ​റും തു​റ​ന്നി​രി​ക്കും.

സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന പോ​ലീ​സും എ​ഫ്ബി​ഐ ജോ​യി​ന്‍റ് ടെ​റ​റി​സം ടാ​സ്ക് ഫോ​ഴ്സും സം​സ്ഥാ​ന​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്‍റെ എ​ല്ലാ പോ​യി​ന്‍റു​ക​ളി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി.