ക്ലസ്റ്റർ യോഗം: സ്കൂളുകൾക്ക് ഇന്ന് അവധി
Thursday, November 23, 2023 7:04 AM IST
തിരുവനന്തപുരം: ഇന്ന് അധ്യാപകരുടെ ക്ലസ്റ്റർ യോഗം നടക്കുന്ന ഒൻപത് ജില്ലകളിലെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് അവധിയായിരിക്കും.
തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.
കൊല്ലം, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിൽ ജില്ലാ സ്കൂൾ കലോത്സവം നടക്കുന്നതിനാൽ ക്ലസ്റ്റർ യോഗം ഇന്നില്ല . ഈ ജില്ലകളിൽ ക്ലാസുണ്ട്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ചെർപ്പുളശേരി സബ്ജില്ലകളിലും അവധിയായിരിക്കും