കല്ലാർ അണക്കെട്ട് തുറന്നു
Thursday, November 23, 2023 7:33 AM IST
നെടുങ്കണ്ടം: കല്ലാർ അണക്കെട്ട് തുറന്നു. ജലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുത്തതിനെ തുടർന്നാണ് കല്ലാർ അണക്കെട്ട് തുറന്നത്.
ഒരു ഷട്ടർ പത്ത് സെന്റിമീറ്ററാണ് ഉയർത്തിയത്. സെക്കൻഡിൽ അഞ്ച് ക്യുമെക്സ് വെള്ളമാണ് തുറന്നുവിട്ടിരിക്കുന്നത്.
കല്ലാർ, ചിന്നാർ പുഴകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. പൊന്മുടി അണക്കെട്ട് തുറക്കാനും കളക്ടർ അനുമതി നൽകിയിട്ടുണ്ട്.