നവകേരളയാത്രയിൽ പൊരിവെയിലത്ത് കുട്ടികൾ; ഹർജിയുമായി കെഎസ്യു ഹൈക്കോടതിയിലേയ്ക്ക്
Thursday, November 23, 2023 11:36 AM IST
കൊച്ചി: നവകേരളസദസിൽ ഭാഗമാകുന്നതിനായി സ്കൂൾ കുട്ടികളെ പൊരിവെയിലത്ത് നിർത്തിയ സംഭവത്തിൽ കെഎസ്യു ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കും.
നവ കേരളസദസിന്റെ വാഹനം സഞ്ചരിച്ച വഴിയിൽ സ്കൂൾ കുട്ടികളെ മുദ്രാവാക്യം വിളിപ്പിച്ചതടക്കം ചൂണ്ടികാട്ടിയാണ് ഹർജി.
തിരുവനന്തപുരത്ത് നവ കേരളസദസിന് അഭിവാദ്യം അർപ്പിച്ച് ബോർഡ് സ്ഥാപിക്കാൻ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയെന്നും കെഎസ്യു ആരോപിക്കുന്നു.
അതേസമയം സംസ്ഥാന സർക്കാരിന്റെ നവകേരള സദസിലേക്ക് സ്കൂൾ വിദ്യാർഥികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു.
ഓരോ സ്കൂളിൽ നിന്നും കുറഞ്ഞത് 200 കുട്ടികൾ എങ്കിലും വേണമെന്നും അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാൽ മതിയെന്നും നിർദേശമുണ്ടെന്നും വാർത്തകൾ വന്നിരുന്നു.