ഇരട്ടപ്പേര് വിളിച്ചു; കെഎസ്ആർടിസി സ്റ്റാൻഡിൽ പെൺകുട്ടികൾ തമ്മിൽ കയ്യാങ്കളി
Thursday, November 23, 2023 3:23 PM IST
തിരുവനന്തപുരം: ഇരട്ടപ്പേര് വിളിച്ചതിനെ തുടർന്ന് നെടുമങ്ങാട് കെഎസ്ആർടിസി സ്റ്റാൻഡിൽ പെൺകുട്ടികൾ തമ്മിൽ കയ്യാങ്കളി. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
സ്കൂൾ വിട്ട് തിരിച്ച് വീട്ടിലേയ്ക്ക് പോകുന്നതിനിടയിലാണ് ഇവർ തമ്മിൽ സംഘർഷമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
മറ്റു വിദ്യാർഥികളും ബസ് യാത്രികരും നോക്കി നിൽക്കേയാണ് കുട്ടികളുടെ കയ്യാങ്കളി. മുടിയിൽ പിടിച്ചുവലിക്കുകയും തലയിൽ അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്.
ആദ്യഘട്ടത്തിൽ സഹപാഠികൾ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും കാണാം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസും അന്വേഷണം തുടങ്ങിയതായാണ് വിവരം.