രജൗരി ഏറ്റുമുട്ടൽ; ഒരു സൈനികന് കൂടി വീരമൃത്യു
Thursday, November 23, 2023 6:31 PM IST
ശ്രീനഗർ: രജൗരിയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികനു കൂടി വീരമൃത്യു. ഇതോടെ ഏറ്റുമുട്ടലിൽ മരിച്ച സൈനികരുടെ എണ്ണം അഞ്ചായി.
ബുധനാഴ്ച ആരംഭിച്ച ഏറ്റുമുട്ടലിൽ രണ്ട് ക്യാപ്റ്റൻമാരും രണ്ട് ജവാൻമാരും ഉൾപ്പെടെ നാല് പേർ മരിച്ചിരുന്നു. ക്യാപ്റ്റൻ എം.വി. പ്രഞ്ജാൽ, ക്യാപ്റ്റൻ ശുഭം ഗുപ്ത, ഹവിൽദാർ അബ്ദുൾ മജിദ്, ലാൻസ് നായിക് സഞ്ജയ് ബിഷ്ത്, പാരാട്രൂപ്പർ സച്ചിൻ ലോർ എന്നിവരാണ് മരിച്ചത്.
അതേസമയം, ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെയും സൈന്യം വധിച്ചു. ലഷ്കർ ഇ തയ്ബയുടെ കൊടും ഭീകരൻ ഖാരിയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. കൊല്ലപ്പെട്ടവരിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ പിടിച്ചെടുത്തു. സ്ഥലത്ത് പരിശോധന തുടരുകയാണ്.