ചെ​ന്നൈ: സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ട​ൻ സൂ​ര്യ​യ്ക്ക് പ​രി​ക്ക്. സി​രു​ത്തൈ സി​വ സം​വി​ധാ​നം ചെ​യ്യു​ന്ന ക​ങ്കു​വ​യു​ടെ ച​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചെ​ന്നൈ​യി​ലെ സ്റ്റു​ഡി​യോ​യി​ൽ വ​ച്ചാ​ണ് സം​ഭ​വം.

ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ഒ​രു റോ​പ്പ് ക്യാം ​പൊ​ട്ടി ന​ട​ന്‍റെ തോ​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. സൂ​ര്യ​യ്ക്ക് നി​സാ​ര പ​രി​ക്കു​ക​ൾ മാ​ത്ര​മേ​യു​ള്ളു​വെ​ന്നാ​ണ് സൂ​ച​ന.