കാലാവസ്ഥ ഉച്ചകോടിക്ക് മാർപാപ്പയെത്തും
Friday, November 24, 2023 7:32 AM IST
ദുബായ്: യുഎഇയിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പ ഡിസംബർ ഒന്നിന് ദുബായിലെത്തും.
കാലാവസ്ഥ ചർച്ചകൾക്കായി മൂന്ന് ദിവസം ദുബായിൽ തങ്ങുന്ന അദ്ദേഹം ലോക നേതാക്കളുമായി ഉഭയകക്ഷി ചർച്ചനടത്തും. ചാൾസ് രാജാവ് ഉൾപ്പെടെ നിരവധി നേതാക്കൾ ചടങ്ങിൽ പങ്കെടക്കുന്നുണ്ട്.
ആദ്യമായാണ് ഐക്യരാഷ്ട്രസഭ നത്തുന്ന ഒരു ഉച്ചകോടിയിൽ മാർപാപ്പ പങ്കെടുക്കുന്നത്. ഉച്ചകോടിയിൽ മതനേതാക്കൾക്കും സംസാരിക്കാൻ അവസരം നൽകുന്ന ഫെയ്ത്ത് പവലിയന്റെ ഉദ്ഘാടന ചടങ്ങിലും മാർപാപ്പ പങ്കെടുക്കും.