ഗവര്‍ണര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍
Friday, November 24, 2023 10:03 AM IST
ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ വൈകുന്നത് ചോദ്യം ചെയ്ത് കേരളം നല്കിയ ഹര്‍ജി സുപ്രീംകോടതി വെളളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ചോദ്യം ചെയ്ത് ചീഫ് സെക്രട്ടറിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും "എത്രയും വേഗം' എന്ന നിര്‍വചനത്തിന് സമയപരിധി നിശ്ചയിക്കണം എന്നുമാണ് കേരളത്തിന്റെ ആവശ്യം.
ഹര്‍ജിയില്‍ ഗവര്‍ണറുടെ ഓഫീസ് വിശദീകരണം നല്‍കിയേക്കും. ഗവര്‍ണറുടെ ഓഫീസിന് വേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകന്, അറ്റോര്‍ണി ജനറല്‍ ആര്. വെങ്കട്ടരമണി ഹാജരായേക്കും.
ഗവര്‍ണര്‍ ബന്വാരിത് ലാല്‍ പുരോഹിതിനെതിരേ പഞ്ചാബ് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞിരുന്നു. ഗവര്‍ണറുടെ നടപടികളെ വിമര്‍ശിക്കുന്നതാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി.