ലോ കോളജ് എസ്എഫ്ഐ- കെഎസ്യു സംഘര്‍ഷം: 15 പേര്‍ക്കെതിരേ കേസ്
Friday, November 24, 2023 10:35 AM IST
കോഴിക്കോട്: കോഴിക്കോട് ലോ കോളജിലെ എസ്എഫ്ഐ-കെഎസ്യു സഘര്‍ഷത്തില്‍ 15 പേര്‍ക്കെതിരേ പോലീസ് കേസെടുത്ത്. വധശ്രമം, കലാപത്തിന് ആഹ്വാനം, അതിക്രമിച്ചു കയറല്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
വ്യാഴാഴ്ച രാത്രി ഏഴിനാണ് എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. തങ്ങളുടെ ജനറല്‍ ക്യാപ്റ്റനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു മര്‍ദിച്ചതായാണ് കെഎസ്യു പരാതിപ്പെടുന്നത്.
ഇത് ചോദ്യം ചെയ്യാന്‍ പോയ പ്രവര്‍ത്തകരെയും മര്‍ദിച്ചതായും കെഎസ്യു ആരോപിക്കുന്നു. സംഭവത്തില്‍ എസ്എഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷഫീക്കിനും ഗുരുതര പരിക്കുണ്ടെന്നാണ് വിവരം.
അക്രമസംഭവത്തില്‍ പരിക്കേറ്റ ഒമ്പതുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.