രണ്ടാംദിനവും മാറ്റമില്ലാതെ സ്വർണവില
Friday, November 24, 2023 11:18 AM IST
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. പവന് 45,480 രൂപയിലും ഗ്രാമിന് 5,685 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 240 രൂപയും ഗ്രാമിന് 30 രൂപയും വർധിച്ചിരുന്നു.
ആഗോള വിപണിയിൽ സ്വർണവില ഉയർന്ന നിലയിൽ തുടരുമ്പോഴാണ് കേരളത്തിൽ രണ്ടുദിവസമായി തത്സ്ഥിതി തുടരുന്നത്. നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില ഉള്ളത്.
സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 79.20 രൂപയും, എട്ടു ഗ്രാം വെള്ളിക്ക് 633.60 രൂപയുമാണ് ഇന്നത്തെ വില നിലവാരം.