കരുവന്നൂർ കള്ളപ്പണയിടപാടിൽ പങ്കില്ലെന്ന് എം.എം. വർഗീസ്; ഇഡിക്ക് മുമ്പാകെ ഹാജരായി
Friday, November 24, 2023 12:46 PM IST
കൊച്ചി: കരുവന്നൂർ തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ലാസെക്രട്ടറി എം.എം. വർഗീസ് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് (ഇഡി) മുന്നിൽ ഹാജരായി.
കരുവന്നൂർ കള്ളപ്പണ ഇടപാടിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ചോദ്യം ചെയ്യലിൽ സഹകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.
ഇന്ന് ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് വര്‍ഗീസ് അറിയിച്ചിരുന്നെങ്കിലും ഇഡി അത് അംഗീകരിച്ചിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് വര്‍ഗീസ് ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ചത്. സമയം നീട്ടി നല്‍കണമെന്ന ആവശ്യം ഇഡി നിരസിക്കുകയും ഇന്നു തന്നെ ഹാജരാകണമെന്നും നിര്‍ദേശിക്കുകയുമായിരുന്നു.
കഴിഞ്ഞ ഏഴിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് വര്‍ഗീസിന് ഇഡി നോട്ടീസ് നല്‍കിയത്. എന്നാല്‍ അസൗകര്യം അറിയിച്ച് കഴിഞ്ഞ ദിവസമാണ് വര്‍ഗീസ് ഇഡിക്ക് മെയില്‍ അയച്ചത്.