പോലീസ് സ്റ്റേഷനിൽ മോഷണക്കേസ് പ്രതിയുടെ അഴിഞ്ഞാട്ടം
Friday, November 24, 2023 6:17 PM IST
തിരുവനന്തപുരം: പോലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മോഷണക്കേസ് പ്രതി. പേരൂർക്കട പോലീസ് സ്റ്റേഷനിലാണ് സംഭവം. തിരുമല കുന്നപ്പുഴ ഞാലിക്കോണം പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീകുമാര്‍ (35) ആണ് സ്റ്റേഷനിൽ അക്രമാസക്തനായത്.
പേരൂര്‍ക്കട ശ്രീവല്‍സം ഫ്ലാറ്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ചതിനാണ് ശ്രീകുമാറിനെ പോലീസ് പിടികൂടിയത്. തുടർന്ന് ഇയാളെ പോലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു.
എന്നാൽ സ്റ്റേഷനിലെ ബാത്ത്റൂമിൽ തൂക്കിയിട്ടിരുന്ന ഗ്ലാസിൽ തല കൊണ്ട് ഇടിച്ച ശ്രീകുമാർ സമീപത്തെ ഡോർ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പോലീസെത്തി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.