യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചത് ജനങ്ങൾക്കു വേണ്ടി: സുരേഷ് ഗോപി
Friday, November 24, 2023 6:36 PM IST
പാലക്കാട്: നവകേരള സദസിനെത്തിയ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്നും ജനങ്ങള്‍ക്കുവേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാണിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസാണെന്ന് കരുതി അവരെ മാറ്റി നിര്‍ത്തേണ്ട. പ്രതിപക്ഷത്തുള്ളത് ഏതു പാര്‍ട്ടിയായാലും അവരെ ജനങ്ങള്‍ പിന്തുണക്കണം. നിങ്ങള്‍ക്കുവേണ്ടിയാണ് അവര്‍ അടിയുണ്ടാക്കിയതും വാഹനത്തിന്റെ മുന്നില്‍ ചാടിയതും തല്ലുകൊണ്ടതും.
ജനങ്ങള്‍ക്കുവേണ്ടിയാണ് അവര്‍ തല്ലുകൊണ്ട് ആശുപത്രികളില്‍ കിടക്കുന്നത്. യൂത്ത് കോണ്‍ഗ്രസുകാരായതുകൊണ്ട് അവരോട് ദൂരം പാലിക്കണമെന്ന് ആരും പറയില്ല. ഇനി അങ്ങനെ പറഞ്ഞാല്‍ ആ പറയുന്നവരോടായിരിക്കും താന്‍ ദൂരം കല്‍പ്പിക്കുകയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.