പാർട്ടി അംഗത്തിന്റെ ഭാര്യയെ അപമാനിക്കാൻ ശ്രമം; സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിനെതിരെ കേസ്
Friday, November 24, 2023 9:10 PM IST
കോഴിക്കോട്: സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ മാനഭംഗശ്രമത്തിന് കേസ്. കോഴിക്കോട് വളയം ലോക്കൽ കമ്മിറ്റി അംഗം ജിനീഷിനെതിരെയാണ് പോലീസ് കേസെടുത്തത്.
ആളില്ലാത്ത സമയത്ത് പാർട്ടി അംഗത്തിന്റെ വീട്ടിൽ കയറി ഭാര്യയെ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.
ഐപിസി 345, 354എ, 354ബി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി സിപിഎം രംഗത്തെത്തി. ആരോപണം ഉയർന്നപ്പോൾ ജിനീഷിനെ സസ്പെൻഡ് ചെയ്തുവെന്ന് സിപിഎം വ്യക്തമാക്കി.