ഗ്രോബാഗില്‍ കഞ്ചാവ് ചെടികള്‍ വളർത്തി; യുവാവ് പിടിയിൽ
Friday, November 24, 2023 9:31 PM IST
ആലപ്പുഴ: വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ. ചേർത്തല അന്ധകാരനഴി സ്വദേശി ഫ്രാന്‍സിസ് പയസ്(23) ആണ് അറസ്റ്റിലായത്.
ഇയാളുടെ വീടിന്റെ ടെറസിൽ നിന്നും രണ്ട് ചെടികളാണ് കണ്ടെത്തിയത്. എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.ജെ റോയിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.