സില്‍ക്യാര രക്ഷാദൗത്യം ഇനിയും വൈകും
Friday, November 24, 2023 10:30 PM IST
ഉത്തരകാശി: സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിനു വീണ്ടും മുടക്കം. ദൗത്യം ഇനിയും വൈകുമെന്നാണ് റിപ്പോർട്ടുകൾ.
സിൽക്യാര തുരങ്കത്തിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ പുറത്തുകൊണ്ടുവരുന്നതിന് വീണ്ടും തടസം. കോൺക്രീറ്റ് കൂനകൾക്കിടയിൽ നിരവധി ഇരുമ്പു കമ്പികളുടെ അവശിഷ്ടങ്ങളും സ്റ്റീൽ പാളികളും തടസമായതോടെ ഓഗർ മെഷീന്റെ പ്രവർത്തനം നിർത്തി വച്ചു.
ഈ അവശിഷ്ടങ്ങൾ ഡ്രില്ലിംഗ് മെഷീന്റെ ബ്ലെയ്ഡിൽ കൊള്ളുന്നതാണ് തടസമാകുന്നത്. നിലവിൽ പൈപ്പിലൂടെ ആളുകളെ കയറ്റി കമ്പികളും സ്റ്റീൽ പാളികളും മുറിച്ചു നീക്കാനാണ് ശ്രമം നടക്കുന്നത്. ഇവ മാറ്റിയാൽ മാത്രമേ ഡ്രില്ലിംഗ് പുനരാരംഭിക്കാൻ സാധിക്കു.
ഓഗര്‍ മെഷീന്റെ ബ്ലേഡുകള് പൊട്ടിയതോടെ ആണ് രക്ഷാ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിയത്. പിന്നീട് ഇന്ന് വൈകീട്ട് മുതലാണ് വീണ്ടും ആരംഭിച്ചത്. പിന്നാലെയാണ് പുതിയ തടസം.