തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​ആ​ർ​ടി​സി​ക്ക്‌ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ഹാ​യ​മാ​യി 90.22 കോ​ടി രൂ​പ​കൂ​ടി അ​നു​വ​ദി​ച്ച​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.

70.22 കോ​ടി രൂ​പ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​നാ​ണ്‌. സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​മാ​യി 20 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു.

കെ​എ​സ്ആ​ർ​ടി​സി​ക്ക് ഈ ​മാ​സം ആ​ദ്യം 30 കോ​ടി ന​ൽ​കി​യി​രു​ന്നു. കോ​ർ​പ​റേ​ഷ​ന്‌ ഈ ​വ​ർ​ഷ​ത്തെ ബ​ജ​റ്റ്‌ വി​ഹി​തം 900 കോ​ടി രൂ​പ​യാ​ണ്‌. ഈ​വ​ർ​ഷം ഇ​തു​വ​രെ അ​നു​വ​ദി​ച്ച​ത്‌ 1234.16 കോ​ടി​യും.

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ 4933.22 കോ​ടി രൂ​പ​യാ​ണ്‌ കെ​എ​സ്‌​ആ​ർ​ടി​സി​ക്ക്‌ സ​ഹാ​യ​മാ​യി ന​ൽ​കി​യ​ത്‌. ഏ​ഴ​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ എ​ൽ​ഡി​എ​ഫ്‌ സ​ർ​ക്കാ​രു​ക​ൾ ആ​കെ ന​ൽ​കി​യ​ത്‌ 9886.22 കോ​ടി രൂ​പ​യും.