പാ​ല​ക്കാ​ട്: മ​ല​യാ​ള​ത്തി​ന്‍റെ വി​ശ്രു​ത സാ​ഹി​ത്യ​കാ​ര​ൻ എം​ടി വാ​സു​ദേ​വ​ൻ നാ​യ​രു​ടെ നാ​ലു​കെ​ട്ട് നോ​വ​ലി​ലെ ജീ​വി​ച്ചി​രു​ന്ന ക​ഥാ​പാ​ത്രം യൂ​സ​ഫ് ഹാ​ജി (96) അ​ന്ത​രി​ച്ചു.

എം​ടി​യെ കാ​ണാ​നാ​യി കൂ​ട​ല്ലൂ​രി​ൽ എ​ത്തി​യി​രു​ന്ന സാ​ഹി​ത്യ​പ്രേ​മി​ക​ൾ റം​ല സ്റ്റോ​ഴ്സ് ഉ​ട​മ​യാ​യ യൂ​സ​ഫ് ഹാ​ജി​യെ​യും തേ​ടി​യെ​ത്തി​യി​രു​ന്നു.

നാ​ലു​കെ​ട്ടി​ലെ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു യൂ​സ​ഫ് ഹാ​ജി​യും അ​ദ്ദേ​ഹം 1948ൽ ​ആ​രം​ഭി​ച്ച പീ​ടി​ക​യും. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യി​രു​ന്നു യൂ​സ​ഫ് ഹാ​ജി. നാ​ട്ടി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ലും മു​ന്നി​ൽ നി​ന്ന വ്യ​ക്തി​ത്വ​മാ​ണ്.