ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 57 വയസുകാരന് 11 വര്‍ഷം തടവും പിഴയും
വെബ് ഡെസ്ക്
Saturday, November 25, 2023 6:19 AM IST
ചേര്‍ത്തല: ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 57 വയസുകാരന് 11 വര്‍ഷം തടവ്. തൈക്കാട്ടുശേരി പഞ്ചായത്ത് 13ാം വാര്‍ഡ് ഇല്ലിക്കല്‍ചിറ ബാബുവിനെയാണ് വിവിധ വകുപ്പുകളിലായി തടവിന് ശിക്ഷിച്ചത്.
തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയടയ്ക്കുകയും വേണം. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കേണ്ടി വരുമെന്ന് ചേര്‍ത്തല ഫാസ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി വിധിയില്‍ വ്യക്തമാക്കി.
2022 ഏപ്രില്‍ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുത്തച്ഛനൊപ്പം പുറത്തുപോയി തിരിച്ചുവരുമ്പോള്‍ ഇടവഴിയില്‍ വച്ച് പ്രതി ഒമ്പത് വയസുകാരിയായ കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
വീട്ടില്‍ വന്ന ശേഷം കുട്ടി പീഡനവിവരം മുത്തശിയോട് പറഞ്ഞു. ഇതറിഞ്ഞ് ജോലി സ്ഥലത്തായിരുന്ന കുട്ടിയുടെ അമ്മ ഉടന്‍ തിരിച്ചെത്തുകയും അന്നു തന്നെ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.