സ്വര്‍ണവിലയില്‍ വര്‍ധന; ഇന്നത്തെ നിരക്ക് ഇതാണ്
Saturday, November 25, 2023 11:41 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. മൂന്ന് ദിവസത്തിനുശേഷമാണ് സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായത്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ശനിയാഴ്ച വര്‍ധിച്ചത്.
ഒരു പവന് 45,680 രൂപയും ഗ്രാമിന് 5,710 രൂപയുമാണ് ഇന്നത്തെ വില. തിങ്കളാഴ്ച 45,240 രൂപയില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണവിലയില്‍ 440 രൂപയാണ് ഒരാഴ്ച കൊണ്ട് വര്‍ധിച്ചത്.