തലസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
Saturday, November 25, 2023 1:41 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി കലാപ ആഹ്വാനം നടത്തിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. നൂറ് കണക്കിന് വരുന്ന പ്രതിഷേധക്കാരാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ തടിച്ച് കൂടിയിരിക്കുന്നത്.
പ്രവര്‍ത്തകര്‍ പോലീസിന് നേരേ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്. സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.