ഇറാനിൽ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട 17കാരനെ തൂക്കിക്കൊന്നു
Saturday, November 25, 2023 8:19 PM IST
ടെഹ്റൻ: ഇറാനിൽ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട 17കാരനെ തൂക്കിക്കൊന്നു. റസാവി ഖൊറാസൻ പ്രവിശ്യയുടെ കിഴക്കൻ പട്ടണമായ സബ്സേവാറിലെ ജയിലിൽ വെള്ളിയാഴ്ചയാണ് ഹമീദ്രേസ അസാരി എന്ന കൗമാരക്കാരനെ വധിച്ചത്.
പേർഷ്യൻ ഭാഷയിലുള്ള സാറ്റലൈറ്റ് ടിവി ചാനലായ ഇറാൻ ഇന്റർനാഷണൽ വധശിക്ഷ റിപ്പോർട്ട് ചെയ്തു. 16-ാം വയസിലാണ് അസാരിയെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്ത്. മെയിൽ സംഘർഷത്തിനിടെ ഒരാളെ കൊലപ്പെടുത്തിയെന്നാണ് കുട്ടിക്കെതിരെയുള്ള കുറ്റം.
കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച യുഎൻ കൺവെൻഷന്റെ ലംഘനമാണ് വധശിക്ഷ അടയാളപ്പെടുത്തിയതെന്ന് അവകാശ സംഘടനകൾ പറഞ്ഞു.