ഐഎസ്എൽ; കേരള ബ്ലാസ്റ്റേഴ്സിന് ജയം, പോയിന്റ് പട്ടികയിൽ തലപ്പത്ത്.
Saturday, November 25, 2023 10:32 PM IST
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഹൈദരാബാദ് എഫ്സിയെ വീഴ്ത്തി മഞ്ഞപ്പട. കളിയുടെ 41-ാം മിനിറ്റിൽ മിലോസ് ഡ്രിൻസിച്ചാണ് വിജയ ഗോൾ നേടിയത്.
സസ്പെൻഷൻ കഴിഞ്ഞ് മടങ്ങിയെത്തിയ ഡ്രിൻസിച്ചിന് കളിയുടെ 52 -ാം മിനിറ്റിൽ മറ്റൊരു ഗോളവസരം കിട്ടിയയെങ്കിലും ഗോൾ പോസ്റ്റ് വിലങ്ങ് തടിയായി.
ഇൻജ്വറി സമയത്തിന്റെ അവസാന മിനിറ്റിൽ ഹൈദരാബാദിന് കിട്ടിയ മികച്ച അവസരം ബ്ലാസ്റ്റേഴ്സിന്റ് മലയാളി ഗോളി സച്ചിൻ സുരേഷ് കുത്തിയകറ്റി. ജയത്തോടെ 16 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി.