നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്
Saturday, November 25, 2023 11:40 PM IST
തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. നെയ്യാറ്റിൻകര ഡിപ്പോയിലെ ബസുകളാണ് അപകടത്തിൽപെട്ടത്.
നെയ്യാറ്റിൻ കരയിൽനിന്നും നാഗർകോവിലിലേക്ക് പോയ ബസും നാഗർകോവിൽനിന്നും മടങ്ങിവന്ന ബസുമാണ് കൂട്ടിയിട്ടിച്ചത്. രണ്ട് ബസുകളിലായി നിരവധി യാത്രക്കാർ ഉണ്ടായിരുന്നതാണ് വിവരം.